ടീമിന് വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ തയ്യാർ: ജോസ് ബട്ലർ

ടീമിന് വേണ്ടി ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ താൻ തയ്യാറാണെന്ന് രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലർ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ജോസ് ബട്ലർ. മത്സരത്തിൽ പുറത്താവാതെ 48 പന്തിൽ 70 റൺസ് എടുത്ത ജോസ് ബട്ലറുടെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ രജസ്ഥാൻ റോയൽസ് 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

രാജസ്ഥാൻ റോയൽസിന് വേണ്ടി അഞ്ചാം നമ്പറിൽ ഇറങ്ങുന്നതിൽ സന്തോഷം ഉണ്ടെന്നും നിലവിൽ ഇതാണ് ടീമിൽ തന്റെ സ്ഥാനമെന്നും ബട്ലർ പറഞ്ഞു. മത്സരത്തിൽ വിജയിക്കാനായതിൽ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും മത്സരത്തിൽ സമ്മർദ്ദം ഉണ്ടാവുമ്പോൾ തന്റെ കഴിവിനെ വിശ്വസിച്ചെന്നും അതാണ് തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്നും ബട്ലർ പറഞ്ഞു.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 126 റൺസ് എന്ന ലക്‌ഷ്യം പിന്തുടരവെ ഒരു ഘട്ടത്തിൽ രാജസ്ഥാൻ റോയൽസ് 3 വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എടുത്ത് തകർച്ചയെ നേരിടുന്ന സമയത്താണ് ജോസ് ബട്ലർ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് രാജസ്ഥാന് ജയം നേടിക്കൊടുത്തത്.

Comments are closed.