ഐപിഎലില്‍ ശതകം നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമായി ജോണി ബൈര്‍സ്റ്റോ

ഐപിഎലില്‍ ഇന്ന് 56 പന്തില്‍ നിന്ന് 114 റണ്‍സ് നേടി പുറത്തായ ജോണി ബൈര്‍സ്റ്റോ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമായി മാറി. 2012ല്‍ കെവിന്‍ പീറ്റേഴ്സണാണ് ഐപിഎലില്‍ ശതകം നേടുന്ന ആദ്യ ഇംഗ്ലണ്ട് താരം. 64 പന്തില്‍ നിന്ന് 103 റണ്‍സ് നേടി പീറ്റേഴ്സണ്‍ പുറത്താകാതെ നിന്നപ്പോള്‍ ബെന്‍ സ്റ്റോക്സാണ് നേട്ടം കൊയ്ത രണ്ടാം താരം.

2017ല്‍ 63 പന്തില്‍ നിന്ന് 103 റണ്‍സുമായി പുറത്താകാതെ നിന്ന ബെന്‍ സ്റ്റോക്സിനെയും ഇന്നത്തെ പ്രകടനത്തിലൂടെ ബൈര്‍സ്റ്റോ മറികടന്നു.