ഐപിഎൽ കളിക്കുവാന്‍ താല്പര്യപ്പെടുന്നു – ജോ റൂട്ട്

2022 ഐപിഎൽ ലേലത്തിൽ നിന്ന് ജോ റൂട്ട് പിന്മാറിയത് റെഡ് ബോള്‍ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും ഇത്തവണ തനിക്ക് ഐപിഎലില്‍ പങ്കെടുക്കുവാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയിച്ച് ഇംഗ്ലണ്ട് താരം.

അടുത്ത മാസം നടക്കുന്ന ഐപിഎൽ ലേലത്തിൽ താനും പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് ജോ റൂട്ട് വ്യക്തമാക്കിയത്. ടി20 ഫോര്‍മാറ്റിൽ കുറച്ച് കൂടി സാധ്യതകള്‍ ആലോചിക്കുന്നതിനായി ഈ നീക്കം തനിക്ക് ഉപകാരപ്പെടുമെന്നാണ് കരുതുന്നതെന്നും റൂട്ട് വ്യക്തമാക്കി.

2019ന് ശേഷം റൂട്ട് ഇംഗ്ലണ്ടിന്റെ ടി20 ടീമിൽ ഇടം പിടിച്ചിട്ടില്ല. എന്നാൽ ചില ഐപിഎൽ ഫ്രാഞ്ചൈസികള്‍ താരത്തിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാലാണ് താരം പേര് നൽകുവാനായി തയ്യാറെടുക്കുന്നതെന്നുമാണ് ലഭിയ്ക്കുന്ന വിവരം.