ഇന്ന് ഐ പി എല്ലിൽ ആദ്യ അങ്കം!! ജഡേജ നയിക്കുന്ന ചെന്നൈ ശ്രേയസ് അയ്യറിന്റെ കെ കെ ആറിന് എതിരെ

ഇന്ന് ഐ‌പി‌എല്ലിന്റെ ഒരു പുതിയ സീസണ് തുടക്കം കുറിക്കുകയാണ്. ഇന്ന് ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ പോരാട്ടം അടുത്ത രണ്ട് മാസത്തേക്കുള്ള ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കും.

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ചരിത്രത്തിൽ ആദ്യമായി ധോണിയല്ലാത്ത മറ്റൊരു താരം മഞ്ഞപ്പടയെ നയിക്കുന്ന സീസണാകും ഇത്. 10 വർഷം മുമ്പ് സിഎസ്‌കെയിലെത്തിയ ജഡേജയെ ആണ് ധോണി ക്യാപ്റ്റൻസി ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇത്തവണ ശ്രേയസ് അയ്യർ ആണ് നയിക്കുന്നത്. മികച്ച ഫോമിൽ ഉള്ള ശ്രേയസ് അയ്യറിന് പക്ഷെ ക്യാപ്റ്റൻസി വലിയ ഉത്തരവാദിത്വം ആകും. ഡെൽഹിയിൽ തനിക്ക് ക്യാപ്റ്റൻസി നഷ്ടപ്പെട്ടതിന്റെ ക്ഷീണം മാറ്റുക കൂടെയാകും കെ കെ ആറിലെ ശ്രേയസിന്റെ ലക്ഷ്യം.