ടോപ് ഓര്‍ഡര്‍ തകര്‍ന്നു, വാലറ്റം തകര്‍ത്തു, ലീഡ് നേടി വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്രേനാഡയിൽ രണ്ടാം ദിവസം സ്റ്റംപ്സിന്റെ സമയത്ത് 28 റൺസ് ലീഡ് നേടി വെസ്റ്റിന്‍ഡീസ്. ഒരു ഘട്ടത്തിൽ 95/6 എന്ന നിലയിലേക്ക് വീണ ശേഷം ഏഴാം, എട്ട്, ഒമ്പത് വിക്കറ്റുകളിലെ ചെറുത്ത് നില്പാണ് വിന്‍ഡീസിന് തുണയായത്.

ഒമ്പതാം വിക്കറ്റിൽ ജോഷ്വ ഡാ സിൽവയും കെമര്‍ റോച്ചും 55 റൺസ് നേടി ക്രീസില്‍ നില്‍ക്കുമ്പോള്‍ വിന്‍ഡീസ് 232/8 എന്ന നിലയിലാണ്. ജോഷ്വ 54 റൺസും കെമര്‍ റോച്ച് 25 റൺസുമാണ് നേടിയിരിക്കുന്നത്.

ജോൺ കാംപെൽ(35), കൈൽ മയേഴ്സ്(28), അൽസാരി ജോസഫ്(28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ക്രിസ് വോക്സ് മൂന്നും ക്രെയിഗ് ഓവര്‍ട്ടൺ, ബെന്‍ സ്റ്റോക്സ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.