എട്ട് ടീമുകളുമായി ഐപിഎലിന്റെ അവസാന സീസണാവും ഇത് – ബിസിസിഐ

8 ടീമുകളുമായുള്ള ഐപിഎലിന്റെ അവസാന സീസണാവും 2021ലേതെന്ന് പറഞ്ഞ് ബിസിസിഐ ട്രഷറര്‍ അരുൺ ധുമാൽ. ഐപിഎൽ 2022ൽ 10 ടീമുകള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ബിസിസിഐ ഉടനെ ആരംഭിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടെണ്ടര്‍ നടപടികളുടെ അവസാന തീയ്യതി എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ നടപടികള്‍ക്കായുള്ള രേഖകള്‍ റിലീസ് ചെയ്യുമെന്നും ഒക്ടോബര്‍ പകുതിയോടെ പുതിയ രണ്ട് ടീമുകളെ തീരുമാനിക്കുവാന്‍ ബിസിസിഐ ഒരുങ്ങുന്നുവെന്നാണ് അനൗദ്യോഗിക വിവരം.