ഐപിഎലില്‍ ഏറ്റവും നിര്‍ണ്ണായകമായ മത്സരത്തിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിറങ്ങുന്നത്. ടൂര്‍ണ്ണമെന്റിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ച തുടങ്ങിയ കൊല്‍ക്കത്ത പിന്നീട് അഞ്ച് തോല്‍വികളാണ് തുടരെ ഏറ്റുവാങ്ങിയത്.
ഇതിന് ശേഷം ഓരോ വിജയവും പരാജയവും സ്വന്തമാക്കിയ ടീമിന് 11 മത്സരങ്ങളിൽ നിന്ന് 8 പോയിന്റാണുള്ളത്. ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാലും മറ്റു മത്സരങ്ങളെ ആശ്രയിച്ച് നേരിയ സാധ്യത ടീമിനുണ്ടെങ്കിലും ഇന്ന് മുംബൈയ്ക്ക് എതിരെ ടീം പരാജയപ്പെട്ടാൽ ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ടീമായി കൊല്‍ക്കത്ത മാറും.
സമാനമായ സ്ഥിതിയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സും സ്ഥിതി ചെയ്യുന്നത്. 11 മത്സരങ്ങളിൽ 8 പോയിന്റുള്ള ഇരു ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങളിൽ എല്ലാം ജയിക്കുക മാത്രമല്ല രാജസ്ഥാനും ബാംഗ്ലൂരും ഒരു മത്സരം കൂടി ജയിച്ചാൽ തന്നെ പ്ലേ ഓഫ് അവസരം നഷ്ടമാകും.
നിലവിൽ 14 പോയിന്റുള്ള രാജസ്ഥാനും ബാംഗ്ലൂരും ഇനി ഒരു വിജയം കൂടി നേടിയാൽ 16 പോയിന്റിലേക്ക് എത്തും. അതേ സമയം ചെന്നെയ്ക്കോ കൊല്‍ക്കത്തയ്ക്കോ ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ വിജയിച്ചാലും 14 പോയിന്റിലെ എത്താനാകൂ.