ഹാളണ്ട് മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് അടുക്കുന്നു, പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് സൂചനകൾ

ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർ താരം ഏർലിങ് ഹാളണ്ട് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുമെന്ന് സൂചനകൾ. താരത്തെ സിറ്റി സ്വന്തമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവുമെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ. അടുത്ത ശനിയാഴ്ചയാണ് ബുണ്ടസ്ലീഗയിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ അവസാന മത്സരം.

ഹാളണ്ട് ഈ സീസണിന്റെ അവസാനം ടീം വിടുമെന്ന് ബൊറൂസിയ ഡോർട്മുണ്ടിനെ അറിയിച്ചുണ്ടെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. താരത്തിന്റെ റിലീസ് ക്ലോസ് ആയ 75 മില്യൺ യൂറോ നൽകിയാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ സെർജിയോ അഗ്വേറൊ ടീം വിട്ടതുമുതൽ ഒരു സ്‌ട്രൈക്കർ ഇല്ലാതെയാണ് മാഞ്ചെസ്റ്റർ സിറ്റി പല മത്സരങ്ങളിലും കളിച്ചത്. 2020ൽ ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയ ഹാളണ്ട് അവർക്ക് വേണ്ടി 88 മത്സരങ്ങളിൽ നിന്ന് 85 ഗോളുകൾ നേടിയിട്ടുണ്ട്.