ശ്രേയസ്സ് ഐപിഎലിന്റെ ഏതെങ്കിലും ഘട്ടത്തിൽ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ – ചന്ദ്രകാന്ത് പണ്ഡിറ്റ്

Sports Correspondent

Picsart 23 03 22 12 36 06 053

പരിക്കേറ്റ ശ്രേയസ്സ് അയ്യര്‍ ഐപിഎലിന്റെ ഏതെങ്കിലും ഘട്ടത്തിൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ്. ശ്രേയസ്സ് അയ്യരുടെ അഭാവത്തിൽ കൊൽക്കത്ത നിതീഷ് റാണയെ ക്യാപ്റ്റനായി നിയമിച്ചിരുന്നു.

ശ്രേയസ്സിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണെങ്കിലും താരം എപ്പോളെങ്കിലും തിരികെ മടങ്ങിയെത്തി ടീമിന് ശക്തി പകരുമെന്നാണ് കരുതുന്നതെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് വ്യക്തമാക്കി.