“ധോണി വിരമിക്കും എന്ന് എല്ലാ വർഷവും കേൾക്കുന്നതാണ്, അദ്ദേഹത്തിന് ഇനിയും വർഷങ്ങളോളം കളിക്കാം” – രോഹിത് ശർമ്മ

Newsroom

Picsart 23 03 29 11 56 27 142
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ‌പി‌എൽ 2023 ന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് എം‌എസ് ധോണി വിരമിക്കുമെന്ന റിപ്പോർട്ടുകളെ തള്ളി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. “ഇത് എംഎസ് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് ഞാൻ കഴിഞ്ഞ 2-3 വർഷമായി കേൾക്കുന്നു. ധോണി ഇപ്പോഴും മികച്ച ഫിറ്റ്നസിൽ ആണ് അദ്ദേഹത്തിന് ഇനിയും കുറേ സീസണുകൾ കൂടി കളിക്കാൻ ആകും. അതിന് അദ്ദേഹത്തിന് യോഗ്യതയുണ്ടെന്ന് ഞാൻ കരുതുന്നു,” മുംബൈ ഇന്ത്യൻസിന്റെ പ്രീ-സീസൺ പത്രസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

ധോണി 23 03 29 11 52 55 356

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ചെന്നൈ ഫ്രാഞ്ചൈസിയിൽ ഇപ്പോഴും ഏറ്റവും പ്രധാന അംഗമാണ് ധോണി. കഴിഞ്ഞ സീസണിലും ധോണി വിരമിക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ സീസണിൽ ചെന്നൈയിൽ കളിച്ചു കൊണ്ട് വിരമിക്കാൻ ആണ് ധോണി കഴിഞ്ഞ സീസണിൽ വിരമിക്കാതിരുന്നത് എന്നാണ് പലരും കരുതുന്നത്‌. ധോണി ഈ സീസണിൽ വിരമിക്കും എന്ന് വലിയ ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്.

ചെന്നൈക്ക് ഒപ്പം 234 മത്സരങ്ങളിൽ നിന്ന് 4978 റൺസ് നേടിയ അദ്ദേഹം തന്റെ ടീമിനെ നാല് ഐപിഎൽ കിരീടങ്ങളിലേക്കും നയിച്ഛിട്ടുണ്ട്..