കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ കളിക്കില്ല

Newsroom

Picsart 23 03 29 13 07 56 433

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണ സൂപ്പർ കപ്പിൽ കളിക്കില്ല. കുടുംബപരമാറ്റ കാരണങ്ങളാൽ ലൂണയ്ക്ക് അവധി നൽകുക ആണെന്ന് ക്ലബ് അറിയിച്ചു. അതുകൊണ്ട് താരം സൂപ്പർ കപ്പ് ടീമിന്റെ ഭാഗമാകില്ല എന്നും ക്ലബ് പറഞ്ഞു. സൂപ്പർ കപ്പിന്റെ പ്രാധാന്യം ഞങ്ങൾക്ക് അറിയാമെന്നും എന്നാൽ ലൂണ ഇപ്പോൾ തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടത് ഉണ്ട് എന്നും ലൂണ പറഞ്ഞു.

ലൂണ 23 03 29 13 08 20 675

ഈ കഴിഞ്ഞ ഐ എസ് എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ലൂണ. അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടി തന്നെയാകും. ഐ എസ് എല്ലിൽ ഉടനീളം, ലൂണ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആകെ 20 മത്സരങ്ങളിൽ കളിച്ച ലൂണ 4 ഗോളുകൾ നേടിയിരുന്നു. മികച്ച 6 അസിസ്റ്റുകളും ലൂണ നൽകി. തന്റെ ടീമായ ബ്ലാസ്റ്റേഴ്സിനെ ഒരിക്കൽ കൂടി പ്ലേഓഫിലെത്താനും ലൂണ സഹായിച്ചു.