സൈമണിന് പകരം സൈമൺ, സഹ പരിശീലകനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ്

സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ സൈമൺ കാറ്റിച്ചിന് പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. പകരം സൈമൺ ഹെൽമോട്ടിനെയാണ് സഹ പരിശീലകനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.

താരം ബയോ സുരക്ഷ നിയന്ത്രണങ്ങളും കുടുംബ സംബന്ധമായ കാര്യങ്ങള്‍ കാരണമാണ് പടിയിറങ്ങിയതെന്നാണ് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചതെങ്കിലും ടീം മാനേജ്മെന്റിനെതിരെയുള്ള അതൃപ്തിയും ഐപിഎൽ ലേലത്തിലെ ടീമിന്റെ സ്ട്രാറ്റജിയിലെ അതൃപ്തിയുമാണ് കാറ്റിച്ച് പടിയിറങ്ങുവാന്‍ കാരണമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഹെൽമോട്ട് മുമ്പ് ഹൈദ്രാബാദ് ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു. 2015ൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിക്കുവാനും പരിശീലകനായി അദ്ദേഹത്തിന് സാധിച്ചിരുന്നു.

Comments are closed.