കോഹ്‍ലിയുടെ വിക്കറ്റാണ് തന്റെ ഏറ്റവും പ്രിയപ്പെട്ടത്, കാരണം അത് തന്റെ ഐപിഎലിലെ ആദ്യ വിക്കറ്റ് -ഹര്‍പ്രീത് ബ്രാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നടുവൊടിച്ചത് ഈ സീസണിലെ ആദ്യ മത്സരം കളിച്ച ഹര്‍പ്രീത് ബ്രാര്‍ ആയിരുന്നു. ആര്‍സിബിയിലെ വമ്പന്മാരായ വിരാട് കോഹ്‍ലി, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡി വില്ലിയേഴ്സ് എന്നിവരെ പുറത്താക്കിയാണ് ബ്രാര്‍ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട പ്രകടനം പുറത്തെടുത്തത്.

അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ താരത്തിനോട് ഹര്‍ഷ ഭോഗ്ലേ ഈ മൂന്ന് വിക്കറ്റില്‍ ഏത് വിക്കറ്റായിരുന്നു ഏറ്റവും പ്രിയപ്പെട്ടതെന്ന് ചോദിച്ചിരുന്നു. വിരാട് കോഹ്‍ലിയുടെ വിക്കറ്റാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും തന്റെ ഐപിഎലിലെ ആദ്യ വിക്കറ്റെന്നതാണ് അതിന് കാരണമെന്നും ബ്രാര്‍ വെളിപ്പെടുത്തി.