2022ലെ ഐ.പി.എൽ ഇന്ത്യയിൽ നടത്താനാവുമെന്നാണ് പ്രതീക്ഷ : സൗരവ് ഗാംഗുലി

2022ലെ ഐ.പി.എൽ ഇന്ത്യയിൽ വെച്ച് തന്നെ നടത്താനാവുമെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷയെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കോവിഡിന്റെ ശ്കതമായ ഘട്ടത്തെ മറികടന്നുവെന്നും അത്കൊണ്ട് തന്നെ അടുത്ത വർഷം ഇന്ത്യയിൽ വെച്ച് ടൂർണമെന്റ് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഇന്ത്യയിൽ ഐ.പി.എൽ ടൂർണമെന്റ് നടക്കുമ്പോൾ ഉള്ള അന്തരീക്ഷം വളരെ വിത്യസ്തമാണെന്നും ന്യൂസിലാൻഡ് പരമ്പരക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത് നല്ല കാര്യമാണെന്നും ഗാംഗുലി പറഞ്ഞു. 2020ലെ ഐ.പി.എൽ പൂർണമായും യു.എ.ഇയിൽ ആണ് നടന്നത്. എന്നാൽ 2021ലെ ഐ.പി.എൽ ഇന്ത്യയിൽ വെച്ച് ആരംഭിച്ചെങ്കിലും തുടർന്ന് മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.

Comments are closed.