ധവാനൊപ്പം ഓപ്പൺ ചെയ്യുന്നതിനായി കാത്തിരിക്കുന്നു – മയാംഗ് അഗർവാൾ

Sports Correspondent

2022 ഐപിഎലിൽ പഞ്ചാബ് കിംഗ്സ് തങ്ങളുടെ ഓപ്പണിംഗ് താരം മയാംഗ് അഗര്‍വാളിനെയാണ് ക്യാപ്റ്റനാക്കി നിലനിര്‍ത്തിയത്. ലേലത്തിന് മുമ്പ് മയാംഗിനെ നിലനിര്‍ത്തിയപ്പോള്‍ ലേലത്തിലൂടെ സീനിയര്‍ താരം ശിഖര്‍ ധവാനെ ടീമിലേക്ക് എത്തിക്കുവാനും പഞ്ചാബിന് സാധിച്ചു.

ശിഖര്‍ ക്യാപ്റ്റനായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഒടുവിൽ മയാംഗിനെ ഫ്രാഞ്ചൈസി ക്യാപ്റ്റനാക്കി. താന്‍ ശിഖര്‍ ധവാനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും അത് അവിസ്മരണീയമായ ഒരു അനുഭവം ആകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മയാംഗ് വ്യക്തമാക്കി.