പ്ലേ ഓഫ് യോഗ്യത, സാധ്യതകൾ ഇങ്ങനെ.. കേരള ബ്ലാസ്റ്റേഴ്സ് സ്വപ്നം സഫലമാകുമോ?

ഇന്ന് മുംബൈ സിറ്റിക്ക് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയിച്ചെ മതിയാകു. പ്ലേ ഓഫ് സാധ്യതകൾ തങ്ങളുടെ കയ്യിൽ ആക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ വിജയം കൊണ്ടാകും. അതുകൊണ്ട് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിനായാകും ശ്രമിക്കുക. ഇതുവരെ ഹൈദരബാദും ജംഷദ്പൂരും ആണ് പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ. എടികെ മോഹൻ ബഗാൻ, മുംബൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾ ആണ് ബാക്കി രണ്ട് സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത്.
Img 20220227 015755

3, എടികെ മോഹൻ ബഗാൻ 18 മത്സരം 34 പോയിന്റ്
4, മുംബൈ സിറ്റി 18 മത്സരം 31 പോയിന്റ്
5, കേരള ബ്ലാസ്റ്റേഴ്സ് 18 മത്സരം 30 പോയിന്റ്

യോഗ്യത സാധ്യതകൾ;

മുംബൈ സിറ്റി എഫ്‌സി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ജയിച്ചാൽ സെമി ഫൈനൽ ഉറപ്പിക്കും. മുംബൈ സിറ്റി ജയിച്ചാൽ എടികെ മോഹൻ ബഗാനും സെമി ഉറപ്പിക്കും. കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്യും.

ഇന്നത്തെ മത്സരം സമനില ആയാലും ATK മോഹൻ ബഗാൻ സെമി ഉറപ്പിക്കും. ഇന്നത്തെ മത്സരം സമനില ആയാൽ മുംബൈ സിറ്റി എഫ്‌സിയുടെയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെയും സെമി എത്താനുള്ള പോരാട്ടം അവസാന റൗണ്ടിലേക്ക് പോകും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് ജയിച്ചാൽ മൂന്ന് ടീമുകൾക്കും സെമി ഉറപ്പിക്കാൻ അടുത്ത മത്സരം വരെ കാത്തിരിക്കേണ്ടി വരും.