ഈ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചതല്ല – സഞ്ജു സാംസൺ

പവര്‍പ്ലേയിൽ മോയിന്‍ അലിയുടെ വെടിക്കെട്ട് ബാറ്റിംഗിൽ പതറിയ തന്റെ ടീം ഇത്രയും മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തുമെന്ന് താന്‍ പ്രതീക്ഷിച്ചതല്ലെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ.

ഇന്നലെ അഞ്ച് വിക്കറ്റ് വിജയം നേടിയ ടീം പ്ലേ ഓഫിലേക്ക് രണ്ടാം സ്ഥാനക്കാരായി കടന്നപ്പോള്‍ ടീമിന്റെ പ്രകടനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് സഞ്ജു കൂട്ടിചേര്‍ത്തു. ചെന്നൈ നിരയിൽ ഗുണമേന്മയുള്ള ബൗളര്‍മാരുണ്ടെന്നത് തങ്ങള്‍ ഓര്‍ത്തുവെന്നും അശ്വിന്‍ രാജസ്ഥാന് വേണ്ടി ഓള്‍റൗണ്ടറുടെ റോള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും സഞ്ജു കൂട്ടിചേര്‍ത്തു.