“ടി20ക്ക് വേണ്ടി തന്റെ ക്രിക്കറ്റിംഗ് ഷോട്ടുകൾ ഉപേക്ഷിക്കില്ല” – റുതുരാജ്

ചെന്നൈ സൂപ്പർ കിങ്സിന് കിരീടം നേടിക്കൊടുക്കിന്നതിൽ പ്രധാന പങ്കുവെച്ച താരമാണ് റുതുരാജ്. ഇന്നലെ ചെന്നൈക്ക് മികച്ച തുടക്കം നൽകിയ റുതുരാജ് തന്റെ ഇന്നുങ്സിലൂടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു. ഓറഞ്ച് ക്യാപ്പും ഐ പി എൽ കിരീടവും നേടാൻ ആയതിൽ സന്തോഷം ഉണ്ടെന്നും വേറെ ഏതോ ലോകത്ത് എത്തിയത് പോലെ സന്തോഷവാൻ ആണെന്നും റുതുരാജ് പറഞ്ഞു. താൻ തന്റെ ഓർത്തഡോക്സ് ക്രിക്കറ്റ് ഷോട്ടുകൾ തന്നെ തുടരും എന്നും അത് ആണ് റിസ്ക് രഹിതം എന്നും റുതുരാജ് പറഞ്ഞു.

ടി20ക്ക് വേണ്ടി തന്റെ ക്രിക്കറ്റ് ഷോട്ടുകൾ മാറ്റാൻ താൻ തയ്യാറല്ല എന്നും റുതുരാജ് പറഞ്ഞു. അവസാന സീസണിൽ നിന്ന് ഈ സീസണിലെ കിരീടത്തിലേക്കുള്ള ടീമിന്റെ വരവ് വലിയ പോരാട്ടത്തിന്റെ ഫലമാണ് എന്നും ഗെയ്ക്വാദ് പറഞ്ഞു. ടീമിന് സ്വയം ഉള്ള വിശ്വാസമാണ് ചെന്നൈയുടെ തിരിച്ചുവരവിന് കരുത്തായത് എന്നും റുതുരാജ് പറഞ്ഞു.

Comments are closed.