ധോണി ഉള്ളത് കൊണ്ട് എല്ലാ എവേ മത്സരവും ഹോം മത്സരം പോലെ ആയിരുന്നു – ഡെവോൺ കോൺവേ

Newsroom

എം‌എസ് ധോണിക്ക് കിട്ടുന്ന പിന്തുണയും അദ്ദേഹത്തിന്റെ സ്റ്റാർഡവും കണ്ട് താൻ അമ്പരന്നുപോയി എന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് താരം ഡെവോൺ കോൺവേ‌. ധോണി ഉള്ളത് കൊണ്ട് സി എസ് കെയ്ക്ക് എല്ലാ എവേ മത്സരങ്ങളും ഹോം മത്സരങ്ങൾ പോലെ ആയെന്നും ധോണി ഏതാണ്ട് ആരാധിക്കപ്പെടുകയാണ് എന്നും കോൺവേ പറഞ്ഞു.

ധോണി 23 06 03 12 10 12 079

“ധോണി ഇന്ത്യയിൽ വളരെ അധികം എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിത്വം ആണ്, അവിടെ അവൻ ഏറെക്കുറെ ആരാധിക്കപ്പെടുന്നു,” കോൺവേ പറഞ്ഞു. “അവർ അവനു നൽകുന്ന പിന്തുണ അവിശ്വസനീയമാണ്. എം‌എസ് ധോണിയെ പിന്തുണയ്ക്കാൻ എല്ലാവ്സ്രും യാത്ര ചെയ്യുന്നതിനാൽ ഞങ്ങൾ കളിച്ച എല്ലാ എവേ ഗെയിമുകളും ഒരു ഹോം ഗെയിം പോലെ ആയിരുന്നു.”

“ഇത് സവിശേഷമായിരുന്നു – പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു ലോകം. പ്രശസ്തി കാരണം അദ്ദേഹത്തിന് ഹോട്ടലിന് പുറത്ത് ഇറങ്ങാനോ ഒന്നും പുറത്ത് ഇറങ്ങി ചെയ്യാനോ കഴിയില്ല. കളിക്കാരുടെ വലിയ ബഹുമാനം അദ്ദേഹത്തിന് ഉണ്ട്, ”കോൺവേ കൂട്ടിച്ചേർത്തു