റഫയേൽ ഗ്വെരെറോക്ക് വേണ്ടി ബയേണും അത്ലറ്റികോ മാഡ്രിഡും രംഗത്ത്

Nihal Basheer

20230603 130630
Download the Fanport app now!
Appstore Badge
Google Play Badge 1

ബെറൂസിയാ ഡോർട്മുണ്ട് വിട്ട പോർച്ചുഗീസ് താരം റഫയേൽ ഗ്വെരെറോക്ക് വേണ്ടി വമ്പൻ ടീമുകൾ രംഗത്ത്. ബയേൺ മ്യൂണിച്ചിനും അത്ലറ്റികോ മാഡ്രിഡിനും താരത്തെ എത്തിക്കാൻ താല്പര്യമുള്ളതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അത്ലറ്റികോ മാഡ്രിഡ് താരത്തിന്റെ ഏജന്റുമായി ചർച്ചകൾ നടത്തി കഴിഞ്ഞു. എന്നാൽ ബയേൺ താരത്തെ സ്വന്തമാക്കാൻ ശക്തമായി തന്നെ മുന്നോട്ടു വരും എന്നാണ് സൂചന. ഓജിസി നീസും ഗ്വെരെറോയെ സമീപിച്ചെങ്കിലും ടീമുമായി തുടർ ചർച്ചകൾ നടക്കാൻ സാധ്യതയില്ല.
20230603 130539
അതേ സമയം ബയേൺ തങ്ങളുടെ ഇത്തവണത്തെ ട്രാൻസ്ഫർ മാർക്കറ്റ് ഉന്നങ്ങളിൽ ഒന്നായി ഗ്വെരെറോയുടെ പേര് ചേർത്തു കഴിഞ്ഞെന്ന് സ്കൈ റിപ്പോർടർ ഫ്ലോറിയൻ പ്ലെറ്റെൻബർഗ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിൽ ടീമിൽ എത്തിയിരുന്ന ഡാലി ബ്ലിന്റ് ടീം വിടുക കൂടി ചെയതോടെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മികച്ച ഒരു താരത്തെ എത്തിക്കേണ്ടത് ടീമിന് അത്യവശ്യമാണ്. നിലവിൽ അൽഫോൻസോ ഡേവിഡ് മാത്രമാണ് ഈ സ്ഥാനത്ത് ടീമിൽ ഉള്ളത്. താരം ബയേണിൽ പോവാനുള്ള തന്റെ ആഗ്രഹം മുൻപ് സഹതാരങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നതായും റിപോർട്ടിൽ പറയുന്നു. അത്ലറ്റികോ മാഡ്രിഡിനും താരത്തിന്റെ സാന്നിധ്യം മുതൽ കൂട്ടാവുമെങ്കിലും ബയേൺ ഓഫറുമായി എത്തിയാൽ താരത്തിന് മറ്റൊന്നും ചിന്തിക്കാൻ ഉണ്ടാവില്ല.