ലോകകപ്പ് യോഗ്യത മത്സരത്തിനായുള്ള സിംബാബ്‌വെ ടീം പ്രഖ്യാപിച്ചു

Newsroom

Picsart 23 06 03 11 01 18 880
Download the Fanport app now!
Appstore Badge
Google Play Badge 1

ആതിഥേയരായ സിംബാബ്‌വെ ജൂൺ 18ന് ആരംഭിക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ അന്താരാഷ്‌ട്ര താരങ്ങൾ നിറഞ്ഞ ഒരു ടീമിനെ ആണ് ആതിഥേയർ തിരഞ്ഞെടുത്തത്‌. വിക്കറ്റ് കീപ്പർ-ബാറ്റർ ജോയ്‌ലോർഡ് ഗംബി മാത്രമാണ് ടീമിലെ അൺക്യാപ്ഡ് അംഗം.

സിംബാബ്‌വെ 23 06 03 11 01 09 051

സിക്കന്ദർ റാസ, റയാൻ ബർൾ, സീൻ വില്യംസ്, ക്യാപ്റ്റൻ ക്രെയ്ഗ് എർവിൻ എന്നിങ്ങനെ പ്രമുഖരെല്ലാം ടീമിൽ ഉണ്ട്‌. ഗ്രൂപ്പ് എയിൽ ആണ് സിംബാബ്‌വെ പോരാടുക. ജൂൺ 18 ന് നേപ്പാളിനെതിരെ അവർ ടൂർണമെന്റ് ആരംഭിക്കും. തുടർന്ന് അവർ നെതർലാൻഡ്‌സിനും വെസ്റ്റ് ഇൻഡീസിനും എതിരെ ഏറ്റുമുട്ടും, ജൂൺ 26 ന് യുഎസ്എയ്‌ക്കെതിരെ ആണ് സിംബാബ്‌വെയുടെ അവസാന ഗ്രൂപ്പ്-ഘട്ട മത്സരം.

Zimbabwe squad: Ryan Burl, Tendai Chatara, Craig Ervine, Bradley Evans, Joylord Gumbie, Luke Jongwe, Innocent Kaia, Clive Madande, Wessly Madhevere, Tadiwanashe Marumani, Wellington Masakadza, Blessing Muzarabani, Richard Ngarava, Sikandar Raza, Sean Williams.