ഡെവൺ കോൺവെ CSK ക്യാമ്പിൽ, പക്ഷെ കളിക്കില്ല

Newsroom

Picsart 24 04 23 10 22 53 862
Download the Fanport app now!
Appstore Badge
Google Play Badge 1

സ്റ്റാർ ന്യൂസിലൻഡ് ബാറ്റർ, ഡെവൺ കോൺവേ, ചെപ്പോക്കിൽ CSK സ്ക്വാഡിനൊപ്പം ചേർന്നു. തള്ളവിരലിന് പരിക്കേറ്റതിനാൽ കോൺവെയെ ഐപിഎൽ 2024 സീസണിക് നിന്ന് ഒഴിവാക്കിയിരുന്നു. പകരം ഇംഗ്ലണ്ടിൻ്റെ റിച്ചാർഡ് ഗ്ലീസണെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു‌. ഇതുകൊണ്ട് തന്നെ കോൺവേ ഈ സീസൺ ഐ പി എല്ലിൽ കളിക്കില്ല.

കോൺവെ 24 04 23 10 23 07 276

ടി20 ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനും ശസ്ത്രക്രിയയ്ക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുക്കാനുമായാണ് കോൺവെ സിഎസ്‌കെ ടീമിനൊപ്പം ചേർന്നത് എന്നാണ് റിപ്പോർട്ടുകൾ.

സിഎസ്‌കെയുടെ സ്റ്റാർ ബാറ്റർമാരിൽ ഒരാളായിരിന്നു കോൺവേ. സിഎസ്‌കെയ്‌ക്കായി 23 മത്സരങ്ങളിൽ നിന്ന് 9 അർദ്ധസെഞ്ച്വറികൾ ഉൾപ്പെടെ 924 റൺസും കോൺവെ നേടിയിട്ടുണ്ട്. 16 മത്സരങ്ങളിൽ നിന്ന് 51 ശരാശരിയിൽ 671 റൺസും 140 സ്‌ട്രൈക്ക് റേറ്റുമായി CSK കിരീടം നേടിയ സീസണിൽ അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിരുന്നു.