വിരമിക്കൽ പിൻവലിക്കില്ല, ലോകകപ്പിൽ താൻ ഉണ്ടാകില്ല എന്ന് സുനിൽ നരൈൻ

Newsroom

Sunilnarine
Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച തന്റെ തീരുമാനം പിൻവലിക്കില്ല എന്ന് വെസ്റ്റിൻഡീസ് താരം സുനിൽ നരൈൻ വ്യക്തമാക്കി. നരൈൻ വിരമിക്കൽ പിൻവലിക്കണം എന്നും ലോകകപ്പ് ടീമിക് തിരികെയെത്തണം എന്നും വെസ്റ്റിൻഡീസ് സഹതാരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ആണ് നരൈൻ മറുപടി പറഞ്ഞത്.

സുനിൽ നരൈൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെകെആർ) വേണ്ടി ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാൻ നരൈനാകുന്നുണ്ട്. 2012-ൽ വെസ്റ്റ് ഇൻഡീസിനെ അവരുടെ ആദ്യ ടി20 ലോകകപ്പ് നേടാൻ നരൈൻ സഹായിച്ചിരുന്നു. 2019 ഓഗസ്റ്റിലാണ് നരെയ്ൻ അവസാനമായി വിൻഡീസിനായി ടി20 കളിച്ചത്.

“ഞാൻ എടുത്ത വിരമിക്കൽ തീരുമാനത്തിൽ ഞാൻ സമാധാനം കണ്ടെത്തുന്നുണ്ട്. ലോകകപ്പ് കളിക്കാൻ താൻ ഇല്ല. ജൂണിൽ ലോകകപ്പിന് ഇറങ്ങുന്ന ടീമിനെ ഞാൻ പിന്തുണയ്ക്കും. ഞാൻ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു” നരൈൻ പ്രസ്താവനയിൽ പറഞ്ഞു.