ജേസണ്‍ റോയിയെും അലെക്സ് കാറെയെയും റിലീസ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ഫൈനലിലെത്തിയ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ കഴിഞ്ഞ വര്‍ഷം അധികം മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന വിദേശ താരങ്ങളെ ടീം റിലീസ് ചെയ്തു.

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് കാറെയാണ് അവസരം ലഭിച്ച താരങ്ങളില്‍ ഇത്തവണ റിലീസ് ചെയ്ത താരത്തില്‍ ഒരാള്‍. കീമോ പോള്‍, നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ, ജേസണ്‍ റോയ് എന്നിവരാണ് മറ്റു താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളില്‍ മോഹിത് ശര്‍മ്മയെയും തുഷാര്‍ ദേശ്പാണ്ടേയെയും ടീം റിലീസ് ചെയ്തു.

അതേ സമയം ഡാനിയേല്‍ സാംസിനെയും ഹര്‍ഷല്‍ പട്ടേലിനെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ട്രേഡ് ചെയ്യുവാനും ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചിട്ടുണ്ട്.