ഒരു വിജയം കൂടി വന്നാൽ ഡൽഹി ഫൈനലിലെത്തുമെന്ന് ഉറപ്പാണ് – മിച്ചൽ മാര്‍ഷ്

ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിലേക്ക് കടന്നാൽ ഫൈനലിലെത്തുമെന്ന വിശ്വാസം ടീമിനുള്ളിലുണ്ടെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷ്. ടൂര്‍ണ്ണമെന്റിൽ പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ടീമിന് ഒരു വിജയം കൂടിയാണ് ആവശ്യം. രണ്ടിലധികം ടീമുകള്‍ക്ക് 16 പോയിന്റിലെത്തുവാന്‍ സാധ്യതയുള്ളപ്പോളും റൺ റേറ്റിന്റെ ബലത്തിൽ ഡൽഹിയ്ക്ക് പ്ലേ ഓഫിലേക്ക് വിജയം നേടിയാൽ എത്താം.

ഡൽഹിയുടെ ടീമിൽ അത്രയധികം വിശ്വാസവും പ്രതിഭകളുമാണുള്ളതെന്നും ഇനി ഒരു വിജയം കൂടി നേടിയാൽ ടീം ഫൈനലിലെത്തുമെന്ന ബോധ്യം തങ്ങള്‍ക്കിടയിലുണ്ടെന്നും പ്ലേ ഓഫിലെത്തിയാൽ എലിമിനേറ്ററും ക്വാളിഫയറും കടക്കുവാന്‍ ടീമിനാകുമെന്നും മാര്‍ഷ് സൂചിപ്പിച്ചു.