ഡീൻ ഹെൻഡേഴ്സണായി ന്യൂകാസിലിന്റെ 40 മില്യൺ ഓഫർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം ഇല്ലാതെ നിൽക്കുന്ന ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സണായി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്‌. ന്യൂകാസിൽ 40 മില്യൺ യൂറോയുടെ വലിയ ഓഫർ താരത്തിനായി ഒരുക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു സീസൺ കൂടെ രണ്ടാം ഗോൾ കീപ്പറായി തുടരാൻ ഡീൻ ഹെൻഡേഴ്സൺ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ന്യൂകാസിൽ താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പറായി മാറിയിരുന്ന ഡീൻ ഹെൻഡേഴ്സണ് പരിക്കായിരുന്നു തിരിച്ചടി ആയത്. ഡീൻ കൊറോണയും പരിക്കും കാരണം ഈ സീസൺ തുടക്കത്തിൽ പുറത്തായിരുന്നു. ആ സമയം കൊണ്ട് ഡി ഹിയ ഫോമിൽ ആവുകയും ഡീൻ ആദ്യ ഇലവനിൽ നിന്ന് അകലുകയും ചെയ്തു. പിന്നീട് സീസണിൽ ഉടനീളം ഡി ഹിയ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വല കാത്തത്‌.

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഡീൻ ബെഞ്ചിൽ ഇരിക്കുന്നത് താരത്തിനും നല്ലതല്ല എന്നിരിക്കെ ഡീനിനെ ക്ലബ് വിടാൻ യുണൈറ്റഡും അനുവദിച്ചേക്കും. 40 മില്യൺ ലഭിക്കുക ആണെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ താരങ്ങളെ വാങ്ങാൻ വലിയ സഹായകമാവുകയും ചെയ്യും. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഡീൻ ഹെൻഡേഴ്സൺ.