കൈഫിന് പകരം ബിജു ജോർജ്ജ്, ഫീൽഡിംഗ് കോച്ചിനെയും സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസിൽ

ഡല്‍ഹി ക്യാപിറ്റൽസ് തങ്ങളുടെ ഫീൽഡിംഗ് കോച്ചുമായുള്ള കരാറിലെത്തി. മലയാളിയായ ബിജു ജോര്‍ജ്ജിനെയാണ് റിക്കി പോണ്ടിംഗ് മുഖ്യ കോച്ചായിട്ടുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് എത്തിക്കുന്നത്.

ഷെയിന്‍ വാട്സൺ, ജെയിംസ് ഹോപ്സ്, അജിത് അഗാര്‍ക്കര്‍, പ്രവീൺ ആംറേ എന്നിവരാണ് കോച്ചിംഗ് സംഘത്തിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ സീസണിൽ മുഹമ്മദ് കൈഫ് ആയിരുന്നു ഡൽഹിയുടെ ഫീൽഡിംഗ് കോച്ച്.

Bijugeorge1

ഇന്ത്യന്‍ വനിത ടീമിന്റെ ഫീൽഡിംഗ് കോച്ചായി പ്രവര്‍ത്തിച്ച പരിചയമുള്ള ബിജു ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായും സൺറൈസേഴ്സ് ഹൈദ്രാബാദുമായും സഹകരിച്ചിട്ടുണ്ട്.