ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ഇനി രവീന്ദ്ര ജഡേജ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മൊഹാലിയിലെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ടെസ്റ്റ് ഫോര്‍മാറ്റിൽ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ. റാങ്കിംഗിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.

മൊഹാലിയിൽ പുറത്താകാതെ 175 റൺസ് നേടിയ താരം ഇരു ഇന്നിംഗ്സുകളിലുമായി 9 വിക്കറ്റും നേടിയിരുന്നു. 406 റേറ്റിംഗ് പോയിന്റ് നേടിയ ജഡേജയ്ക്ക് പിന്നിൽ 382 റൺസുമായി ജേസൺ ഹോള്‍ഡറാണ് രണ്ടാം സ്ഥാനത്ത്. രവിചന്ദ്രന്‍ അശ്വിന്‍ 347 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.