ചെന്നൈയിലേക്കല്ല, ശര്‍ദ്ധുലിനെ കൊല്‍ക്കത്തയ്ക്ക് നൽകി ഡൽഹി ക്യാപിറ്റൽസ്

ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂറിനെ കൊല്‍ക്കത്തയിലേക്ക് ട്രേഡ് ചെയ്തു. നേരത്തെ രവീന്ദ്ര ജഡേജയ്ക്ക് പകരം ശര്‍ദ്ധുൽ താക്കൂറിനെയും അക്സര്‍ പട്ടേലിനെയും ചെന്നൈയ്ക്ക് കൈമാറുമെന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പിന്നീട് ധോണി തന്നെ രവീന്ദ്ര ജഡേജയെ ആര്‍ക്കും വിട്ട് നൽകുകയില്ലെന്നും പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് ശര്‍ദ്ധുൽ താക്കൂറിനെ ട്രേഡ് ചെയ്യുകയാണ് ഡൽഹി ചെയ്തത്. 10.75 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തിൽ ഡൽഹി ശര്‍ദ്ധുലിനെ സ്വന്തമാക്കിയത്.

നേരത്തെ പത്ത് കോടി വിലയുള്ള ലോക്കി ഫെര്‍ഗൂസണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിൽ നിന്ന് ട്രേഡ് ചെയ്ത് സ്വന്തമാക്കിയിരുന്നു.