ടോസ് നേടി ഡൽഹി, ചേതൻ സക്കറിയയും മിച്ചൽ മാര്‍ഷും ടീമിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ഡൽഹിയും കൊല്‍ക്കത്തയും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ഡൽഹി നായകന്‍ ഋഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ ഡൽഹി ഏഴാം സ്ഥാനത്തും കൊല്‍ക്കത്ത എട്ടാം സ്ഥാനത്തുമാണ്. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഡൽഹിയ്ക്കായിരുന്നു വിജയം.

തുടര്‍ച്ചയായ നാല് പരാജയങ്ങളേറ്റുവാങ്ങിയ കൊല്‍ക്കത്തയ്ക്ക് ഇന്ന് ജയം ഏറെ ആവശ്യമാണ്. അതേ സമയം ഡൽഹി കഴിഞ്ഞ മത്സരത്ത്ിൽ രാജസ്ഥാനോട് പരാജയപ്പെട്ടിരുന്നു. രണ്ട് മാറ്റങ്ങളാണ് ഡൽഹി നിരയിലുള്ളത് സര്‍‍ഫ്രാസ് ഖാനും ഖലീൽ അഹമ്മദും ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ മിച്ചൽ മാര്‍ഷും ചേതന്‍ സക്കറിയയും ടീമിലേക്ക് എത്തുന്നു. കൊല്‍ക്കത്ത നിരയിൽ മൂന്ന് മാറ്റം ഉണ്ട്. ആരോൺ ഫിഞ്ച്, ഹര്‍ഷിത് റാണ, ബാബ ഇന്ദ്രജിത്ത് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Aaron Finch, Sunil Narine, Shreyas Iyer(c), Nitish Rana, Venkatesh Iyer, Baba Indrajith(w), Rinku Singh, Andre Russell, Umesh Yadav, Tim Southee, Harshit Rana

ഡൽഹി ക്യാപിറ്റൽസ്: Prithvi Shaw, David Warner, Rishabh Pant(w/c), Mitchell Marsh, Lalit Yadav, Axar Patel, Shardul Thakur, Rovman Powell, Kuldeep Yadav, Mustafizur Rahman, Chetan Sakariya