മിനൊ റൈയോള മരണപ്പെട്ടിട്ടില്ല, വാർത്തകൾ വ്യാജം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകത്തെ പ്രമുഖ ഏജന്റായ റൈയോള മരണപ്പെട്ടു എന്ന വാർത്തകൾ അദ്ദേഹത്തിന്റെ ഏജൻസി നിഷേധിച്ചു. റൈയോള മരണപ്പെട്ടിട്ടില്ല എന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ജോസെ ഫോർടസ് റോഡ്രിഗസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ റൈയോളയുടെ ആരോഗ്യ നില മോശമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. റൈയോളയുടെ ഏജൻസിയും അദ്ദേഹം മരണപ്പെട്ടു എന്ന വാർത്തകൾ വ്യാജമാണെന്ന് അറിയിച്ചു.

ഫുട്ബോൾ ലോകത്തെ വലിയ താരങ്ങളുടെ എല്ലാം ഏജന്റാണ് റൈയോള. ഹാളണ്ട്, പോഗ്ബ, ഡിലിറ്റ്, ഡൊണ്ണരുമ്മ, ഇബ്രഹിമോവിച്, വെറട്ടി എന്ന് തുടങ്ങി നീണ്ട നിര തന്നെ അദ്ദേഹത്തിന്റെ താരങ്ങളായുണ്ട്. ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന രീതിയിലാണ് അദ്ദേഹം മരണപ്പെട്ടു എന്ന അഭ്യൂഹം പരന്നത്. എന്നാൽ വാർത്ത വ്യാജമാണ് എന്നറിഞ്ഞത് ഫുട്ബോൾ ലോകത്തിന് ആശ്വാസം നൽകും. ലോകത്തെ മികച്ച ടാലന്റുകളെ വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിയാൻ റൈയോളക്ക് എന്നുമായിരുന്നു.