സാംസ് ശക്തമായി തന്നെ തിരിച്ചു വരും – ജസ്പ്രീത് ബുംറ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ 35 റൺസ് ഒരോവറിൽ വിട്ട് നല്‍കിയ ഡാനിയേൽ സാംസ് ശക്തമായി തിരിച്ചുവരും എന്ന് പറഞ്ഞ് മുംബൈയുടെ മുന്‍ നിര പേസര്‍ ജസ്പ്രീത് ബുംറ.

ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന പോയി പരിചയം ഉള്ള വ്യക്തിയാണ് സാംസ് എന്നും താരത്തിന് തിരിച്ചുവരവ് നടത്തുവാന്‍ മികച്ച കഴിവുണ്ടെന്നും ബുംറ വ്യക്തമാക്കി. പാറ്റ് കമ്മിന്‍സ് കത്തിക്കയറിയപ്പോള്‍ 35 റൺസാണ് സാംസ് വഴങ്ങിയത്.

ടി20യിൽ ഇതെല്ലാം സര്‍വ്വ സാധാരണമാണെന്നും ഇതും ആലോചിച്ച് നില്‍ക്കാതെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനം എന്നും ബുംറ കൂട്ടിചേര്‍ത്തു. അവസരം ലഭിക്കുമ്പോളെല്ലാം ഓസീസ് താരം ടീമിനായി മികച്ച സംഭാവന ചെയ്യുന്നതിനെക്കുറിച്ചാവും ചിന്തിക്കുക എന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി.