കേരളം നാളെ സന്തോഷ് ട്രോഫി ടീം പ്രഖ്യാപിക്കും

Newsroom

Kerala Santosh Trophy
Download the Fanport app now!
Appstore Badge
Google Play Badge 1

ആതിഥേയരായ കേരളം നാളെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായുള്ള ടീം പ്രഖ്യാപിക്കും. കോഴിക്കോട് പരിശീലനം നടത്തുന്ന കേരളം 20 അംഗ ടീമിനെ ആകും നാളെ പ്രഖ്യാപിക്കുക. യോഗ്യത റൗണ്ടിൽ കളിച്ച പ്രധാന താരങ്ങളും കെ പി എല്ലിൽ തിളങ്ങിയ താരങ്ങളും അവസാന സ്ക്വാഡിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ‌.

നാളത്തെ ടീം പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 3 മണിയോടെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന ടീം വൈകീട്ട് 4 മണിയോടെ മഞ്ചേരിയിലെത്തും. മഞ്ചേരിയിലെ താമസ സ്ഥലത്ത് ആതിഥേയരായ കേരളത്തിന് സംഘാടക സമിതി സ്വീകരണം നൽകും.

ഏപ്രില്‍ 16 രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18 ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20 ന് മേഘാലയ, 22 ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്