മികച്ച ബൗളിംഗിലൂടെ CSK-യെ 165ൽ പിടിച്ചുനിർത്തി സൺറൈസേഴ്സ്

Newsroom

Picsart 24 04 05 20 45 12 438
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സൺറൈസസ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് (CSK) 20 ഓവറിൽ 165-5 റൺസ് നേടി. ഓപ്പണർമാരായ രചിൻ രവീന്ദ്രയും ഋതുരാജ് ഗെയ്ക്വാദും നിരാശപ്പെടുത്തിയെങ്കിലും ശിവം ദൂബെ മികച്ച ഇന്നിംഗ്സ് ആണ് ചെന്നൈ സൂപ്പർ കിംഗ്സിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. അവസാന 7 ഓവറുകളിൽ 43 റൺസ് മാത്രമാണ് SRH വിട്ടു കൊടുത്തത്.

CSK ചെന്നൈ 24 04 05 20 45 39 188

രചിൻ രവീന്ദ്ര 9 പന്തൽ പന്ത്രണ്ട് റൺസ് എടുത്തു പുറത്തായപ്പോൾ ഋതുരാജ് ഗെയ്ക്വാദ് 21 പന്തിൽ 26 റൺസ് ആണ്‌ എടുത്തത്. ഇതിനുശേഷം രഹാനെയും ദൂബെയും ചേർന്നപ്പോഴാണ് റണ്ണൊഴുകാൻ തുടങ്ങിയത്. ശിവം ദൂബെ 24 പന്തിൽ നിന്ന് 45 റൺസ് എടുത്തു. 4 സിക്സും 2 ഫോറും അടങ്ങുന്നതായിരുന്നു ദൂബെയുടെ ഇന്നിങ്സ്.

രഹാനെ 30 പന്തിൽ 35 റൺസ് എടുത്തും പുറത്ത് പോയി. ഈ രണ്ട് വിക്കറ്റുകൾ പോയതോടെ റൺ കണ്ടെത്താൻ ചെന്നൈ ബാറ്റർമാർ പ്രയാസപ്പെടുന്നത് കാണാൻ ആയി. ജഡേജയും മിച്ചലും ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടപ്പോൾ ചെന്നൈയുടെ സ്കോർ 20 ഓവറിൽ 165-ൽ ഒതുങ്ങി‌. ജഡേജ 23 പന്തിൽ 31 റൺസും മിച്ചൽ 10 പന്തിൽ 13 റൺസും എടുത്തു. ധോണി അവസാന മൂന്ന് പന്ത് ശേഷിക്കെ ഇറങ്ങിയെങ്കിലും 2 പന്തിൽ 1 റൺ മാത്രമെ ധോണി എടുത്തുള്ളൂ.