ചെന്നൈ തങ്ങളെ നിഷ്പ്രഭമാക്കി – ഋഷഭ് പന്ത്

Delhicapitals

ഡൽഹി ക്യാപിറ്റൽസ് ഒട്ടനവധി ക്ലോസ് ഗെയിമുകള്‍ ഐപിഎലില്‍ കളിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ചെന്നൈ തങ്ങളെ സര്‍വ്വ മേഖലകളിലും നിഷ്പ്രഭമാക്കിയെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ഋഷഭ് പന്ത്. വലിയ അന്തരമായിരുന്നു ഇരു ടീമുകളും തമ്മിലെന്നും മെച്ചപ്പെട്ട് വരികയായിരുന്ന ഡൽഹിയുടെ പദ്ധതികള്‍ക്കേറ്റ തിരിച്ചടിയായി ഈ മത്സരം എന്നും പന്ത് കൂട്ടിചേര്‍ത്തു.

ടീമിലെ വേറെ സാഹചര്യങ്ങളും മത്സരഫലത്തെ ബാധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പന്ത് സൂചിപ്പിച്ചു. ഡൽഹി ക്യാമ്പിൽ ഏതാനും പേര്‍ക്ക് കോവിഡ് വന്നതും ചിലര്‍ക്ക് വയറിന് അസ്വസ്ഥത വന്നതും എല്ലാം ഒഴിവുകഴിവായി പറയുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും സത്യാവസ്ഥയാണെന്നും പന്ത് അഭിപ്രായപ്പെട്ടു.