ഫെരാരി വെല്ലുവിളി അതിജീവിച്ചു പ്രഥമ മിയാമി ഗ്രാന്റ് പ്രീയിൽ ജയം കണ്ടത്തി മാക്‌സ് വെർസ്റ്റാപ്പൻ

ഫോർമുല വണ്ണിൽ ചരിത്രത്തിലെ ആദ്യ മിയാമി ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ നിലവിലെ ലോക ചാമ്പ്യൻ മാക്‌സ് വെർസ്റ്റാപ്പൻ. ഫെരാരിക്ക് പിറകിൽ മൂന്നാമത് ആയി റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ തുടക്കത്തിൽ തന്നെ കാർലോസ് സൈൻസിനെ മറികടന്നു രണ്ടാമത് എത്തി. തുടർന്ന് പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ചാൾസ് ലെക്ലെർക്കിനെയും വെർസ്റ്റാപ്പൻ മറികടന്നു. അനായാസം വെർസ്റ്റാപ്പൻ ജയിക്കും എന്നു കരുതിയ റെസിൽ സേഫ്റ്റി കാർ വന്നപ്പോൾ ലെക്ലെർക്ക് വെർസ്റ്റാപ്പനു വെല്ലുവിളി ഉയർത്തി.

20220509 054900

എന്നാൽ ഫെരാരി വെല്ലുവിളി അതിജീവിച്ചു ഡച്ച് ഡ്രൈവർ ഒന്നാം സ്ഥാനം നിലനിർത്തുക ആയിരുന്നു. നിലവിൽ ലോക കിരീടാതിനായുള്ള പോരിൽ ലെക്ലെർക്കിന്റെ മുൻതൂക്കം 19 ആക്കി കുറക്കാൻ വെർസ്റ്റാപ്പനെ ജയം സഹായിക്കും. അതേസമയം വെറും 6 പോയിന്റുകൾ വ്യത്യാസം ആണ് ഫെരാരിയും റെഡ് ബുള്ളും തമ്മിലുള്ളത്. ലെക്ലെർക്ക് രണ്ടാമതും കാർലോസ് സെയിൻസ് മൂന്നാമതും ആയത് ഫെരാരിക്ക് നേട്ടം ആയി. അതേസമയം റെഡ് ബുള്ളിന്റെ സെർജിയോ പെരസ് നാലാമത് ആയി. മെഴ്‌സിഡസിന്റെ ഏഴ് തവണ ലോക ചാമ്പ്യൻ ആയ ലൂയിസ് ഹാമിൾട്ടൻ ആറാമത് ആയപ്പോൾ സഹ ഡ്രൈവർ ജോർജ് റസൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.