ഡൽഹിയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ചെന്നൈ

Sports Correspondent

Updated on:

Ruturajconway
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ചെന്നൈയ്ക്ക് ബാറ്റിംഗ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുവാന്‍ ചെന്നൈ നായകന്‍ തീരുമാനിച്ചു. പോയിന്റ് പട്ടികയിൽ പതിമൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ടീമിന് ഉയരാനാകില്ലെങ്കിലും പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കുവാന്‍ ടീമിന് സാധിയ്ക്കും. എട്ട് പോയിന്റുള്ള ഡൽഹിയ്ക്ക് വിജയം പത്ത് പോയിന്റ് നേടാനാകും. മികച്ച റൺ റേറ്റിലാണ് വിജയമെങ്കിൽ അഞ്ചാം സ്ഥാനവും ടീമിന് കൈപ്പിടിയിലാക്കാം.

ചെന്നൈ നിരയിൽ ഒരു മാറ്റമാണുള്ളത്. ശിവം ഡുബേയ്ക്ക് പകരം അമ്പാട്ടി റായിഡു ടീമിലേക്ക് എത്തുന്നു. അതേ സമയം ഡൽഹി നിരയിൽ മനീഷ് പാണ്ടേയ്ക്ക് പകരം ലളിത് യാദവ് എത്തുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Ambati Rayudu, Moeen Ali, Ravindra Jadeja, MS Dhoni(w/c), Deepak Chahar, Matheesha Pathirana, Tushar Deshpande, Maheesh Theekshana

ഡൽഹി ക്യാപിറ്റൽസ്: David Warner(c), Philip Salt(w), Mitchell Marsh, Rilee Rossouw, Axar Patel, Aman Hakim Khan, Lalit Yadav, Kuldeep Yadav, Mukesh Kumar, Khaleel Ahmed, Ishant Sharma