കളി മാറ്റിയ ക്രിസ് മോറിസിന്റെ മൂന്ന് വിക്കറ്റുകള്‍

4 ഓവറില്‍ 23 റണ്‍സിന് 4 വിക്കറ്റാണ് ക്രിസ് മോറിസ് ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയത്. ഇതില്‍ കൊല്‍ക്കത്തയുടെ വമ്പന്‍ അടിക്കാരായ മൂന്ന് പേരുടെ വിക്കറ്റുകള്‍ ഉണ്ടെന്നത് താരത്തിന്റെ ഈ സ്പെല്ലിന്റെ പ്രാധാന്യത്തെ കാണിക്കുന്നു.

133 റണ്‍സിന് കൊല്‍ക്കത്തയെ ഒതുക്കുവാന്‍ സാധിച്ചതില്‍ ഈ മൂന്ന് വിക്കറ്റുകള്‍ക്ക് നിര്‍ണ്ണായ സ്ഥാനമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കായി തിളങ്ങിയ ആന്‍ഡ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് മോറിസ് വീഴ്ത്തിയത്. നാലാം വിക്കറ്റായി അവസാന ഓവറിലെ അവസാന പന്തില്‍ ശിവം മാവിയെയും മോറിസ് പുറത്താക്കി.

ഇതില്‍ തന്നെ റസ്സലിനെയും കാര്‍ത്തിക്കിനെയും പാറ്റ് കമ്മിന്‍സിനെയും രണ്ട് ഓവറുകളിലായി ഒരു പന്ത് വ്യത്യാസത്തില്‍ ആണ് മോറിസ് വീഴ്ത്തിയത്. അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ പായിക്കാന്‍ കഴിയാതെ പോയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.