ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഷെയിന്‍ വാട്സണെ പുറത്താക്കുവാന്‍ മികച്ചൊരു ക്യാച്ച് നേടിയെങ്കിലും പിന്നീട് ഫാഫ് ഡു പ്ലെസിയുടെ അവസരങ്ങള്‍ രണ്ട് തവണ താരം നഷ്ടപ്പെടുത്തി. എന്നാല്‍ അത് മുതലാക്കി വലിയ സ്കോര്‍ നേടുവാന്‍ ഫാഫ് ഡു പ്ലെസിയ്ക്ക് സാധിച്ചില്ല. വിജയത്തിന് ശേഷം സംസാരിക്കുമ്പോള്‍ ആണ് ശ്രേയസ്സ് അയ്യര്‍ യുഎഇയിലെ സാഹചര്യങ്ങളില്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കുക ദുഷ്കരമാണെന്നാണ്.
പന്ത് മിസ് ജഡജ് ചെയ്യുക ഏറെ പ്രയാസമാണെന്നും ലൈറ്റും പ്രശ്നമാണെന്ന് ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി. ഐപിഎല്‍ ആരംഭിച്ച ശേഷം മികച്ച ഫീല്‍ഡര്‍മാര്‍ പോലും ക്യാച്ചുകള്‍ കൈവിടുന്നത് സ്ഥിരമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെഎല്‍ രാഹുലിന്റെ ക്യാച്ച് വിരാട് കോഹ്‍ലി കൈവിട്ടപ്പോള്‍ അത് മുതലാക്കി ഐപിഎലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വലിയ സ്കോറായ 132 റണ്‍സിലേക്ക് രാഹുല്‍ നീങ്ങിയിരുന്നു.