ഔദ്യോഗിക പ്രഖ്യാപനം എത്തി, ജിങ്കൻ മോഹൻ ബഗാനിൽ!!

Img 20200926 152042

അവസാനം ജിങ്കൻ എവിടേക്ക് എന്ന ആ ഔദ്യോഗിക പ്രഖ്യാപനവും എത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച സെന്റർ ബാക്കായ സന്ദേ ജിങ്കൻ എ ടി കെ മോഹൻ ബഗാൻ താരമായി. ഒരു വീഡിയോയിലൂടെയാണ് ജിങ്കന്റെ സൈനിംഗ് മോഹൻ ബഗാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ സീസൺ ഐ എസ് എൽ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച ട്രാൻസ്ഫറായി ഇത് മാറും. ജിങ്കൻ അഞ്ചു വർഷത്തെ കരാർ ആണ് മോഹൻ ബഗാനിൽ ഒപ്പുവെച്ചത്.

5 വർഷത്തേക്ക് ഏഴ് കോടിക്ക് മേലെ ആകും ജിങ്കൻ വേതനമായി വാങ്ങുക. കഴിഞ്ഞ സീസൺ അവസാനത്തോടെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചതിനാൽ ക്ലബ് വിടാൻ ജിങ്കൻ തീരുമാനിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ തുടക്കം ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്നു ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ് ജിങ്കൻ. ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആം ബാൻഡും ജിങ്കൻ അണിഞ്ഞിരുന്നു.

കഴിഞ്ഞ ഒരു വർഷമായി പരിക്കിന്റെ പിടിയിലായിരുന്നു ജിങ്കന് മാച്ച് ഫിറ്റ്നെസിൽ എത്തിച്ച് പഴയ ഫോമിലേക്ക് തിരികെ കൊണ്ടു വരിക ആകും മോഹൻ ബഗാൻ നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. കരാർ ഒപ്പുവെച്ച ജിങ്കൻ ഉടൻ തന്നെ ഗോവയിൽ എത്തി മോഹൻ ബഗാൻ ക്യാമ്പിനൊപ്പം ചേരും.

https://twitter.com/atkmohunbaganfc/status/1309787294941

Previous articleമെൻഡി ഇന്ന് ഇറങ്ങില്ല, ഇന്നും ചെൽസിയുടെ വലയ്ക്ക് മുന്നിൽ കെപ
Next articleഈ സാഹചര്യങ്ങളില്‍ ക്യാച്ചിംഗ് ദുഷ്കരം – ശ്രേയസ്സ് അയ്യര്‍