ബ്രസീലിയൻ റൈറ്റ് ബാക്ക് യാൻ കൗട്ടോ മാഞ്ചസ്റ്റർ സിറ്റി വിട്ട് ജിറോണയിലേക്ക്

20200926 124819

ഡാനി ആല്വസിനു ശേഷം ബ്രസീലിൽ നിന്ന് ഉയർന്ന് വന്ന ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന് പേരു കേട്ട യാൻ കൗട്ടോയെ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ ലോണിൽ അയക്കും. കൗട്ടോ ഈ ജൂലൈ മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്നു. താരത്തിന് യൂറോപ്യൻ ഫുട്ബോളുമായി ഇണങ്ങാൻ വേണ്ടിയാണ് ഈ സീസണിൽ താരത്തെ ലോണിൽ അയക്കാൻ സിറ്റി തീരുമാനിച്ചത്. സ്പാനിഷ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് ജിറോണ.

ബ്രസീലിയൻ ക്ലബായ കൊറിറ്റിബയുടെ താരമായിരുന്നു കൗട്ടോ. ബ്രസീലിന്റെ അണ്ടർ 17 ടീമിനു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് ഈ യുവതാരത്തെ കഴിഞ്ഞ വർഷം ലോക ശ്രദ്ധയിൽ എത്തിച്ചത്. 12 മില്യണോളം നൽകിആയിരുന്നു മാഞ്ചസ്റ്റർ സിറ്റി താരത്തെ സൈൻ ചെയ്തിരുന്നത്. അടുത്ത സീസൺ മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ മാച്ച് സ്ക്വാഡിൽ എത്തുക ആകും യാൻ കൗട്ടോയുടെ ലക്ഷ്യം.

Previous articleഈ സാഹചര്യങ്ങളില്‍ ക്യാച്ചിംഗ് ദുഷ്കരം – ശ്രേയസ്സ് അയ്യര്‍
Next articleസുരേഷ് റെയ്ന ചെന്നൈ സൂപ്പർ കിങ്സിലേക്ക് തിരിച്ചുവരില്ല