“ആർച്ചറും ബുമ്രയും മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗിനെ വേറെ ലെവൽ ആക്കും”

Picsart 22 02 14 11 36 35 247

ഐ പി എൽ താരലേലത്തിൽ മുംബൈ ഇന്ത്യൻസിന്റെ വലിയ സൈനിംഗുകളിൽ ഒന്നായിരുന്നു ആർച്ചർ. ഈ സീസണിൽ ആർച്ചർ ഉണ്ടാകില്ല എങ്കിലും ഭാവിയിൽ ആർച്ചറും ബുമ്രയും ആയുള്ള ബൗളിംഗ് കൂട്ടുകെട്ട് മുംബൈ ഇന്ത്യൻസിനെ ഉയരങ്ങളിൽ എത്തിക്കും എന്ന് ക്ലബ് ഉടമ ആകാശ് അംബാനി പറഞ്ഞു.

ആർച്ചറിന്റെ സൈനിംഗ് ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതായി മാറി എന്ന് അദ്ദേഹം പറഞ്ഞു. “ആർച്ചർ ഈ വർഷം ഉണ്ടാകില്ല, എന്നാൽ പരിക്ക് മാറി അവനെ ലഭ്യവുമാകുമ്പോൾ, ജസ്പ്രീത് ബുംറയുമായി അദ്ദേഹം ശക്തമായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഒരു വെർച്വൽ പത്രസമ്മേളനത്തിൽ അംബാനി പറഞ്ഞു. ആർച്ചറിനായി എട്ട് കോടി ആയിരുന്നു മുംബൈ സിറ്റി ചിലവഴിച്ചിരുന്നു.