“ഡെൽഹിയിലേക്ക് തിരികെ എത്തിയതിൽ സന്തോഷം” പുതിയ റീൽസിന് തയ്യാറെന്ന് വാർണർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡെൽഹി ഫ്രാഞ്ചൈസിയിലേക്ക് ദീർഘകാല ഇടവേളക്ക് ശേഷം തിരികെയെത്തിയ ഓസ്ട്രേലിയ ക്രിക്കറ്റർ ഡേവിഡ് വാർണർ തന്റെ മടങ്ങിവരവിൽ സന്തോഷം പങ്കുവെച്ചു.

“എല്ലാം ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങുകയാണ്!! എന്റെ പുതിയ ടീമംഗങ്ങൾ, ഉടമകൾ, കോച്ചിംഗ് സ്റ്റാഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിൽ സന്തോഷം. ഡെൽഹി ക്യാപിറ്റൽസിന്റെ പുതിയതും പഴയതുമായ എല്ലാ ആരാധകരെയും കണ്ടുമുട്ടുന്നതിൽ ആവേശമുണ്ട്” ഡൽഹി ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയിൽ ചേർന്ന ശേഷം വാർണർ ഇൻസ്റ്റഗ്രാമിൽ എഴുതി. 2009 ലെ തന്റെ കന്നി ഐപിഎൽ സീസണിൽ ഡൽഹി ഡെയർഡെവിൾസിനായായിരുന്നു വാർണർ കളിച്ചിരുന്നത്.

അവസാന കുറേ കാലമായി ഹൈദരബാദിനായി കളിക്കുക ആയിരുന്ന താരത്തെ കഴിഞ്ഞ സീസണിലെ മോശം ഫോമോടെ ഹൈദരാബാദ് കൈവിടുക ആയിരുന്നു. ഡെൽഹിയിലേക്ക് എത്തുന്നതോടെ പുതിയ റീൽസിനായുള്ള സജഷൻസ് ആവശ്യമുണ്ട് എന്നും വാർണർ പറഞ്ഞു. ഹൈദരാബാദിലായിരിക്കെ തെലുങ്കു സിനിമകൾ ഉൾപ്പെടെയുള്ള റീലുകൾ ചെയ്ത് വാർണർ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.