ബ്രാവോ ഐ പി എല്ലിൽ നിന്ന് വിരമിച്ചു

Picsart 22 12 02 17 27 59 045

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കുന്നതായി വെസ്റ്റിൻഡീസ് താരം ബ്രാവോ പ്രഖ്യാപിച്ചു ‌ എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബൗളിംഗ് പരിശീലകനായി തുടരും എന്നും ഡ്വെയ്ൻ ബ്രാവോ വെള്ളിയാഴ്ച അറിയിച്ചു.

ഐപിഎൽ 2023 ലേലത്തിന് മുന്നോടിയായി ചെന്നൈ ബ്രാവോയെ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ബ്രാവോ 172741

ഞാൻ ഈ പുതിയ യാത്രയ്ക്കായി കാത്തിരിക്കുകയാണ്, എന്റെ കളിക്കാരൻ എന്ന കരിയർ പൂർണ്ണമായി അവസാനിച്ചിരിക്കുകയാണ്. ബൗളർമാർക്കൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ആസ്വദിക്കുന്നു, കളിക്കാരനിൽ നിന്ന് പരിശീലകനിലേക്ക് മാറാൻ എനിക്ക് വലുതായി ഒരുങ്ങേണ്ടതുണ്ട് എന്ന് കരുതുന്നില്ല എന്നു ബ്രാവോ പറഞ്ഞു. ഞാൻ എല്ലായ്പ്പോഴും ബൗളർമാർക്കൊപ്പം പ്രവർത്തിക്കുന്ന ആളാണ് എന്നും അതുകൊണ്ട് വലിയ വ്യത്യാസം ഇല്ല എന്നും ബ്രാവോ പറഞ്ഞു.

ഐ‌പി‌എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമാകും ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഐ‌പി‌എൽ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട് എന്നും ബ്രാവോ പറഞ്ഞു.