ഇന്ത്യൻ ടീം ബംഗ്ലാദേശിൽ എത്തി

Newsroom

Picsart 22 12 02 16 34 25 578
Download the Fanport app now!
Appstore Badge
Google Play Badge 1

ഏകദിന, ടെസ്റ്റ് പരമ്പരകൾക്ക് ആയി ഇന്ത്യൻ ക്രിക്കറ്റ് ടീം ബംഗ്ലാദേശിലെത്തി. ഇന്നലെ ധാക്കയിൽ ടീമംഗങ്ങൾ എത്തിയതായി ബി സി സി ഐ അറിയിച്ചു. ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ രണ്ടാമത്തെ പര്യടനമാണിത്. ന്യൂസിലാൻഡുമായുള്ള ടി20 ഏകദിന പരമ്പരകളിൽ ഇല്ലാതിരുന്ന പ്രധാന താരങ്ങൾ എല്ലാം ബംഗ്ലാദേശ് പരമ്പരയിൽ ഉണ്ട്. ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും തിരികെയെത്തി.

രോഹിത് ശർമ്മ ആകും ബംഗ്ലാദേശിൽ ഏകദിന, ടെസ്റ്റ് ടീമിനെ നയിക്കുക, ഡിസംബർ നാലിന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ഇന്ത്യ കളിക്കും.