ബാറ്റിംഗ് മാത്രം!! പാകിസ്താനും മികച്ച തുടക്കം

Picsart 22 12 02 19 07 55 826

പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ബാറ്റിങ് മാത്രമെ നടക്കുന്നുള്ളൂ. ഒംഗ്ലൺയ്യിന്റെ കൂറ്റൻ ആദ്യ ഇന്നിങ്ങ്സിനു ശേഷം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താനും മികച്ച തുടക്കം. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ പാകിസ്താൻ വിക്കറ്റ് നഷ്ടമില്ലാതെ 181 റൺസ് എന്ന നിലയിൽ ആണുള്ളത്.

Picsart 22 12 02 19 07 38 887

അബ്ദുള്ള ശഫീഖ് 89 റൺസുമായും ഇമാമുൽ ഹഖ് 90 റൺസുമായും ക്രീസിൽ നിക്കുന്നു. ഇംഗ്ലണ്ട് ആക്രമിച്ചു കളിച്ചത് പോലെ പാകിസ്താൻ ആക്രമിച്ചു കളിച്ചില്ല എന്നു മാത്രമെ ഉള്ളൂ. ഇപ്പോഴും പാകിസ്താൻ 476 റൺസിന് പിറകിൽ ആണ്.

ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 657 റൺസ് എടുത്തിരുന്നു‌