ബൗളിംഗ് 19ാം ഓവര്‍ വരെ മികവുറ്റ് നിന്നു, ജയിക്കാനായതില്‍ ഏറെ സന്തോഷം

160 റണ്‍സെന്ന ചെറിയ ലക്ഷ്യം ഇത്തരം മഞ്ഞ് വീഴ്ച്ചയുള്ള പിച്ചില്‍ പ്രതിരോധിക്കാനായത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോഹ്‍ലി. ടീം 19ാം ഓവര്‍ വരെ ബൗളിംഗില്‍ ഏറെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് പറഞ്ഞ കോഹ്‍ലി, അവസാന പന്തില്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നതെന്ന് കൂട്ടിചേര്‍ത്തു.

ആ പന്തില്‍ ധോണി ബീറ്റണായതും പാര്‍ത്ഥിവ് എറിഞ്ഞ് കൊള്ളിയ്ക്കുകയും ചെയ്തത് ഇപ്പോളും അവിശ്വസനീയമായി തോന്നുന്നു. 20ാം ഓവറില്‍ എംഎസ് ധോണി ബാറ്റ് ചെയ്ത രീതി പ്രകാരം തങ്ങള്‍ക്ക് ഏറെ പരിഭ്രാന്തിയാണുണ്ടായിരുന്നത്. എന്നാല്‍ ഈ ചെറിയ മാര്‍ജിനില്‍ ജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും കോഹ്‍ലി കൂട്ടിചേര്‍ത്തു.