തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറ്റിച്ച്

Photo:Twitter
- Advertisement -

പ്രീമിയർ ലീഗിൽ എവർട്ടണെതിരെ നാണംകെട്ട തോൽവിക്ക് പിന്നാലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ നെമഞ്ഞ മാറ്റിച്ച്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ എവർട്ടൺ തോൽപ്പിച്ചത്. മത്സരത്തിൽ തോറ്റതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച മാറ്റിച്ചിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ രംഗത്ത് വരുകയും ചെയ്തിരുന്നു.

തോൽവിയുടെ കാരണത്തെ പറ്റി ചോദിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ മത്സരത്തെ സമീപിച്ച രീതി തെറ്റായിരുന്നെന്ന് മുൻ ചെൽസി താരം കൂടിയായിരുന്ന മാറ്റിച്ച് പറഞ്ഞു. താൻ അടക്കമുള്ള അനുഭവ സമ്പത്തുള്ള താരങ്ങൾ മികച്ച രീതിയിൽ കളിച്ചില്ലെന്നും അതുകൊണ്ട് തന്നെ യുവതാരങ്ങളെ കുറ്റം പറയാൻ പറ്റില്ലെന്നും മാറ്റിച്ച് പറഞ്ഞു. ഇങ്ങായുള്ള മത്സരങ്ങളിൽ മിഡ്ഫീൽഡിൽ ആണ് പോരാട്ടം നടക്കുന്നതെന്നും എന്നാൽ താൻ അടക്കമുള്ള താരങ്ങൾ അതിൽ പരാജയപ്പെട്ടുവെന്നും മാറ്റിച്ച് പറഞ്ഞു. പ്രീമിയർ ലീഗിൽ തങ്ങളുടെ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അയൽക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും

Advertisement