അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ആവശ്യക്കാരില്ല, 2 കോടി രൂപയ്ക്ക് ഡല്‍ഹിയിലേക്ക് ശ്രീകര്‍ ഭരത്

Sports Correspondent

ഐപിഎലില്‍ കഴി‍ഞ്ഞ തവണ ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകള്‍ക്കായി കളിച്ച മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും ലേലത്തിൽ നിരാശ. ഇരു താരങ്ങള്‍ക്കും വേണ്ടി ഒരു ഫ്രാഞ്ചൈസിയും ഇത്തവണ രംഗത്ത് എത്തിയില്ല.

അതേ സമയം കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിന് വേണ്ടി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത ശ്രീകര്‍ ഭരത് ഇത്തവണ ഡല്‍ഹിയ്ക്കായി കളിക്കും. 2 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. ചെന്നൈ ആയിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു ടീം.