അനുജ് റാവത് 20 ലക്ഷത്തിൽ നിന്ന് 3.40 കോടിയിലേക്ക്

യുവ വിക്കറ്റ് കീപ്പർ അനുജ് റാവതിനെ ആർ സി ബി കോടിക്ക് 3.40 സ്വന്തമാക്കി. 20 ലക്ഷം അടിസ്ഥാന വിലയിൽ തുടങ്ങിയ ലേലം ആണ് 3.40 കോടിയിൽ എത്തൊയത്. വിക്കറ്റ് കീപ്പർ ഇതുവരെ 27 ടി20 മത്സരങ്ങൾ കളിച്ച താരം 501 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ താരം രാജസ്ഥാൻ റോയൽസിന് ഒപ്പം ആയിരുന്നു. ഡെൽഹിയുടെ താരമായ അനുജ് സയ്യിദ് മുസ്താഖലിയിൽ ഡെൽഹിക്കായി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.